പന്തക്കൽ പാടശേഖരത്ത് കൃഷിക്ക് വെള്ളം കിട്ടുന്നിെല്ലന്ന് പരാതി മലയാറ്റൂർ: മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിലെ പന്തക്കൽ പാടശേഖരത്ത് ഏക്കറുകണക്കിന് കൃഷിഭൂമിയിൽ വെള്ളം കിട്ടുന്നില്ല. കർഷകർ ആശങ്കയിൽ. പാട്ടത്തിനെടുത്ത് കൃഷിയിറക്കുന്നവരാണ് മിക്കകർഷകരും. മഴ മാറി രണ്ടോ മൂന്നോ ദിവസം തുടർച്ചയായി വെയിൽ കണ്ടാൽ നെൽവിത്തുകൾ കരിഞ്ഞുപോകുന്ന അവസ്ഥയാണ്. ആലുവ എക്സിക്യൂട്ടിവ് എൻജിനീയേറാട് പമ്പിങ് നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൃഷിയിറക്കുന്നതിന് ഒരു മാസം മുമ്പ് കർഷകരും ജനപ്രതിനിധികളും ആവശ്യപ്പെട്ടതാണ്. എന്നാൽ, നടപടി സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഇത്തരം നിരുത്തരവാദപരമായ നടപടിക്കെതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകി. കർഷകരുടെ ആശങ്കക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നെൽസൻ മാടവന, സംസ്ഥാന കമ്മിറ്റി അംഗം ടി.ഡി. സ്റ്റീഫൻ, ഷാജി കിടങ്ങേൻ, എ.സി. രാജപ്പൻ, മണി തൊട്ടിപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു. ചിത്രം--മലയാറ്റൂർ പന്തക്കൽ പാടശേഖരം വെള്ളം കിട്ടാതെ വറ്റിവരണ്ട നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.