പള്ളിക്കര: കാലങ്ങളായി ഗതാഗത സൗകര്യമില്ലാതെ വലഞ്ഞ പത്തോളം കുടുംബങ്ങള്‍ക്ക് വാട്സ്ആപ് കൂട്ടായ്മയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രശ്നപരിഹാരമായി. കുന്നത്തുനാട് പഞ്ചായത്തിലെ പള്ളിക്കര തണ്ണിശ്ശേരിമൂല നിവാസികള്‍ക്കാണ് പള്ളിക്കര പൗരസമിതി വാട്സ്ആപ് കൂട്ടായ്മ തുണയായത്. റോഡ് വീതികൂട്ടുന്നതിനായി സ്വകാര്യവ്യക്തിയില്‍നിന്ന് സ്ഥലം ഏറ്റെടുത്ത്്്് പിന്നീട് ജനപ്രതിനിധികളുടെ സഹകരണത്തോടെ റോഡില്‍ കട്ടവിരിക്കുകയായിരുന്നു. പതിറ്റാണ്ടുകളായി ഈ റോഡ് വീതി കൂട്ടുന്നതിനായി വിവിധ രാഷട്രീയകക്ഷികള്‍ നിരവധി ചര്‍ച്ചകളും ഇടപെടലുകളും നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. സ്ഥലം വിട്ടുകൊടുത്ത വ്യക്തിയോടുള്ള ആദരസൂചകമായി റോഡിന് തണ്ണിശ്ശേരി മുസ്തഫ ലെയിന്‍ എന്നും നാമകരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എം.വി. നിതാമോള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പ്രീത രാജു അധ്യക്ഷത വഹിച്ചു. റോഡിന് സ്ഥലം വിട്ടുനല്‍കിയ ടി.എം. പരീത്, ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന പരീത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി ഔസേഫ് ഓളങ്ങാടന്‍, പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി ഡേവിസ്, ഐബി, അനുപമ, പ്രസന്ന, പള്ളിക്കര പൗരസമിതി വാട്സ്ആപ് കൂട്ടായ്മ പ്രതിനിധികളായ സി.എം. നാസര്‍, സുധീര്‍ പെരിങ്ങാല, സലീം കൊച്ചി എന്നിവര്‍ സംസാരിച്ചു പടം. തണ്ണിശ്ശേരി മുസ്തഫ ലെയിന്‍ റോഡ് പഞ്ചായത്ത് പ്രസിഡൻറ് എം.വി നിതാമോള്‍ ഉദ്ഘാടനം ചെയ്യുന്നു (em palli 1 road)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.