വലിയ സ്വപ്​നങ്ങളുടെ സൈക്കിളിൽ വിനോദ്​ കുമാർ കേരളത്തിൽ

കൊച്ചി: ഉത്തർപ്രദേശിൽനിന്ന്​ കേരളം ഉൾപ്പെടുന്ന സംസ്ഥാനങ്ങളിലൂടെ സൈക്കിൾ യാത്രയിലാണ് ​ വിനോദ്​ കുമാർ. രാഷ്​ട്രപതിക്കും പ്രധാനമന്ത്രിക്കും 17 ആവശ്യങ്ങൾ ഉന്നയിച്ച്​ നൽകിയ നിവേദനം നടപ്പാക്കി കിട്ടണമെന്നാണ്​ ലക്ഷ്യം. യു.പി ബല്യ ജില്ലയിലെ ഹാതാവുഞ്​ജ്​ സ്വദേശിയായ​ ഈ 51കാരൻ ത​ൻെറ നേതാവായി കാണുന്നത്​ നേതാജി സുഭാഷ്​ ചന്ദ്രബോസിനെയാണ്​. ആഗസ്​റ്റ്​​ എട്ടിനാണ്​ വിനോദ്​ കുമാർ ത​ൻെറ ഇന്ത്യൻ സൈക്കിൾ യജ്​ഞം തുടങ്ങിയത്​. അടുത്ത വർഷം ജനുവരി 26ന്​ തിരിച്ച്​ ബല്യയി​ലെ സുഭാഷ്​ ചന്ദ്രബോസ്​ പ്രതിമക്ക്​ സമീപം യാത്ര പൂർത്തീകരിക്കുകയാണ് ലക്ഷ്യം. ലക്​നോ, ബോപ്പാൽ വഴി ഷിംലയും ജമ്മുവുമൊക്കെ ചുറ്റി ബംഗളൂർ വഴിയാണ്​ കേരളത്തിൽ കടന്നത്​. നിലവിൽ കൊച്ചിയിലൂടെയാണ്​ സഞ്ചാരം. തിരുവനന്തപുരം വഴി കന്യാകുമാരിയിലൂടെ തമിഴ്​നാട്ടിലേക്ക്​ പോകും. വിദ്യാഭ്യാസം, വൈദ്യം എന്നിവ രാജ്യ​ത്ത്​ എമ്പാടും ഒരുപോലെയാക്കുക, വിദ്യാർഥികൾക്ക്​ പാഠപുസ്​തകങ്ങളും യാത്രയും സൗജന്യമാക്കുക, വാർധക്യ പെൻഷൻ 7500 രൂപയാക്കുക, തൊഴിലുറപ്പ്​ കൂലി പ്രതിദിനം 500 രൂപയാക്കുക, പൊതു, സ്വകാര്യ മേഖലകളിൽ തുല്യജോലിക്ക്​ തുല്യ വേതനം നൽകുക തുടങ്ങിയവയൊക്കെയാണ്​ വിനോദ്​ കുമാറി​ൻെറ ആവശ്യങ്ങൾ. ദേശീയ പതാകയുമായി ​താമസ സൗകര്യങ്ങളുമൊക്കെ സൈക്കിളിൽ സജ്ജീകരിച്ചാണ്​ യാത്ര. ഇത്ര ദിവസങ്ങൾ നീണ്ട സൈക്കിൾ യാത്രയിൽ മോശം അനുഭവങ്ങൾ ഒന്നുമില്ലെന്ന്​ അദ്ദേഹം പറയുന്നു. വഴിയരികുകളിൽ ടൻെറടിച്ചാണ്​ പലപ്പോഴും രാത്രി കഴിച്ചുകൂട്ടുക. ത​ൻെറ ആവശ്യങ്ങളൊക്കെ അംഗീകരിക്കപ്പെടു​മെന്നാണ്​ വിനോദ്​ കുമാറി​ൻെറ പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.