ഫെസിലിറ്റേഷന്‍ സൻെറര്‍ തുടങ്ങി മുളന്തുരുത്തി: സംരംഭബോധവത്കരണ സെമിനാറും മുളന്തുരുത്തി ബ്ലോക്ക് എൻറര്‍പ്രണര്‍ ഫെസിലിറ്റേഷന്‍ സൻെററിൻെറ ഉദ്ഘാടനവും നടന്നു. വ്യവസായ വാണിജ്യ വകുപ്പും മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടത്തിയ സെമിനാര്‍ പ്രസിഡൻറ് രാജു പി. നായര്‍ ഉദ്ഘാടനം ചെയ്തു. 82 സംരംഭകര്‍ ചടങ്ങില്‍ പങ്കെടുത്തു. മുളന്തുരുത്തി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളില്‍ സംരംഭം തുടങ്ങുന്നവർക്ക് കൈത്താങ്ങ് സഹായം നല്‍കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈസ് പ്രസിഡൻറ് ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. ഡോ. സുധീര്‍ ബാബു ലക്ഷ്മി മേനോന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഉപജില്ല വ്യവസായ ഓഫിസര്‍ നമിത മുഖ്യ പ്രഭാഷണം നടത്തി. ഉദയംപേരൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ െവച്ച് നടന്ന ചടങ്ങില്‍ ഉദയംപേരൂര്‍ പഞ്ചായത്ത് പ്രസിഡൻറ് സജിത മുരളി, അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍ ബൈജു നെടുങ്കേരി, വ്യവസായ വികസന ഓഫിസര്‍ കെ.കെ. രാജേഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.