കളമശ്ശേരി: കളമശ്ശേരി മുതൽ ഇടപ്പള്ളി വരെയുള്ളയിടങ്ങളിൽ നാലുവരിപ്പാത കാൽനടക്കാർ കുറുകെ കടക്കുന്നത് ജീവൻ പണയംവെച്ച്. നിമിഷങ്ങൾകൊണ്ട് നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഒരിടത്തും കാൽനടക്കാർക്ക് കുറുകെ കടക്കാൻ ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. പാതയിൽ എട്ടോളം ഇടത്ത് സീബ്ര ലൈനുകൾ വരച്ചിരുന്നെങ്കിലും അടുത്തിടെ ടാറിങ് നടന്നതിനാൽ അതെല്ലാം മാഞ്ഞു. പാത മുറിച്ചുകടക്കുന്നതിനിടെ നിരവധി അപകടങ്ങളും മരണങ്ങളുമാണ് നടന്നിട്ടുണ്ട്. രാത്രി വെളിച്ചക്കുറവ് അപകടം വർധിപ്പിക്കുന്നു. നോർത്ത് കളമശ്ശേരി, എച്ച്.എം.ടി ജങ്ഷനിലേക്ക് പ്രവേശിക്കുന്ന സിഗ്നൽ ജങ്ഷൻ, ടി.വി.എസ് ജങ്ഷൻ, മുനിസിപ്പൽ സ്റ്റോപ്, പത്തടിപ്പാലം, കൂനംതൈ, ടോൾ തുടങ്ങി ഇടങ്ങളിലാണ് യാത്രക്കാർ ഏറെയും റോഡ് കുറുകെ കടക്കുന്നത്. പത്തടിപ്പാലത്ത് നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ മാസം അഞ്ചിനാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന പാലക്കാട് സ്വദേശിയായ യുവാവിനെ ചരക്കുലോറി ഇടിച്ച് മരിച്ചത്. കോവിഡ് സാഹചര്യങ്ങളിൽ കൂടുതൽ ഇളവുകളുമായി വിദ്യാലയങ്ങൾ തുറക്കാനിരിക്കുകയാണ്. ദേശീയപാത ടാറിങ് പൂർത്തിയായതിന് പിന്നാലെ അപകടങ്ങൾ കുറക്കുന്നതിനായി വാഹനങ്ങൾ നിയന്ത്രിക്കുന്നതിനും കാൽനടക്കാർക്ക് സുഖമമായി യാത്ര ചെയ്യുന്നതിനുമായി റോഡിൽ അടയാളങ്ങൾ രേഖപ്പെടുത്തുന്നതിനും മറ്റുമായി എൻ.എച്ച് അധികൃതരും ട്രാഫിക് പൊലീസ്, വെഹിക്കിൾ ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയിരുന്നതാണ്. എന്നാൽ, മാസങ്ങളായിട്ടും നടപടികളൊന്നും സ്വീകരിച്ചില്ല. സീബ്രവരകൾ കൂടാതെ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ പ്രധാന കേന്ദ്രങ്ങളിൽ തിരക്കേറിയ സമയങ്ങളിൽ പൊലീസ് വാർഡന്മാരെ ചുമതലപ്പെടുത്തണമെന്നാണ് വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടുന്നത്. EC KALA 1 ROAD മുറിച്ചുകടക്കാൻ സംവിധാനങ്ങളൊന്നുമില്ലാത്ത കളമശ്ശേരി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.