കുളമാവ് അണക്കെട്ടിൽ കാണാതായ യുവാവിൻെറ മൃതദേഹം കണ്ടെത്തി തൊടുപുഴ: കുളമാവ് അണക്കെട്ടില്‍ മീന്‍ പിടിക്കാന്‍പോയി കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ.കെ. ബിനുവിൻെറ (36) മൃതദേഹമാണ് ബുധനാഴ്ച രാവിലെ ഒമ്പതരയോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് ലഭിച്ചത്. ബിനുവിനെയും സഹോദരൻ ബിജുവിനെയും ഇൗ മാസം 21നാണ് കാണാതായത്. അന്നുമുതൽ മുങ്ങൽവിദഗ്ധരും അഗ്നിരക്ഷാസേനയും ഉൾപ്പെടെ നാട്ടുകാരുടെ സഹായത്തോടെ തിരച്ചിൽ നടത്തുകയായിരുന്നു. ബിജുവിൻെറ മൃതദേഹം തിങ്കളാഴ്ച അണക്കെട്ടിൽനിന്ന് കിട്ടിയിരുന്നു. ബിനുവിൻെറ ഭാര്യ: സുജ. മക്കള്‍: അബിനു, അരുണിമ. മാതാവ്: തങ്കമ്മ. ബിജു അവിവാഹിതനാണ്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന ബിജുവിൻെറ മൃതദേഹവും ബുധനാഴ്ച കണ്ടെത്തിയ ബിനുവിൻെറ മൃതദേഹവും തൊടുപുഴ മണക്കാട് ശാന്തിതീരത്ത് സംസ്‌കരിച്ചു. ചിത്രം TDD1 Binu-36 ബിനു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.