വിദ്യാഭ്യാസ പുരസ്കാര വിതരണം

മട്ടാഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തോപ്പുംപടി യൂനിറ്റിന്‍റെ നേതൃത്വത്തിൽ വിദ്യാഭ്യാസ പുരസ്കാരം നൽകി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ ആദരിച്ചു. കെ.ജെ. മാക്സി എം.എൽ.എ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എസ്.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കൊച്ചി മേഖല പ്രസിഡന്‍റ് ഡിലൈറ്റ് പോൾ, സെക്രട്ടറി യേശുദാസ് എന്നിവർ അവാർഡ്​ വിതരണം ചെയ്തു. യൂനിറ്റ് ജനറൽ സെക്രട്ടറി എം.ആർ.എം. പണിക്കർ, ട്രഷറർ ജോജൻ കേലോത്ത് എന്നിവർ സംസാരിച്ചു. ചിത്രം : കെ.ജെ. മാക്സി എം.എൽ.എ അവാർഡ്​ വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.