കുന്നുകര പഞ്ചായത്ത് എക്സലൻസ് അവാർഡ് വിതരണം

കുന്നുകര: പഞ്ചായത്ത് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ 70ലധികം വിദ്യാർഥികൾക്കും നൂറുശതമാനം വിജയം നേടിയ സെന്റ് തോമസ് സ്കൂളിനും പഞ്ചായത്തിനെ പദ്ധതി നിർവഹണത്തിലും നികുതി പിരിവിലും നൂറിന്റെ നിറവിൽ എത്തിച്ച പഞ്ചായത്ത് ജീവനക്കാരെയും ദേശീയ ഫുട്ബാൾ മത്സരത്തിൽ കേരള പ്രതിനിധിയായി പങ്കെടുത്ത ആൻ ബാബുവിനെയുമാണ് ആദരിച്ചത്. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൽ ജബ്ബാർ, പഞ്ചായത്ത്​ അംഗങ്ങളായ സിജി വർഗീസ്, ഷിബി പുതുശ്ശേരി, കവിത ബാബു, മിനി പോളി, യദുകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ഷെഫീഖ്, ജിജി സൈമൺ, രമ്യ സുനിൽ, സുധ വിജയൻ, മനോഹരൻ, ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. EA ANKA 5 AWARD കുന്നുകര പഞ്ചായത്തിന്റെ എക്സലൻസ് അവാർഡ് വിതരണം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.