വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്ക്

ആലുവ: വിവിധ വാഹനാപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. കമ്പനിപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കല്ലേരി പൂണേലി വീട്ടിൽ ശ്രീജിത് (28), പുളിഞ്ചോടിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കോട്ടപ്പുറം കടുവപ്പറമ്പിൽ ഹിരൺ (24), മറിയപ്പടിയിൽ സ്കൂട്ടർ ഇടിച്ച് യു.സി കോളജ് തച്ചേത്ത് പറമ്പിൽ ജോൺസൺ (61), തോമസ് (62), പുളിഞ്ചോട് ജങ്ഷനിൽ ബൈക്കും കാറും കൂട്ടിയിടിച്ച് കളമശ്ശേരി പാലക്കൽ ഹാരിസ് (33), കമ്പനിപ്പടിയിൽ കാറും സ്കൂട്ടറും ഇടിച്ച് കോട്ടപ്പുറം ആലുംപ്ലായ്ക്കൽ മുഹമ്മദ് അസ്‌ലം (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.