പറവൂർ: വിയോജിക്കുവാൻ നമുക്ക് ഉള്ള കാരണങ്ങളെക്കാൾ എത്രയോ വലുതാണ് യോജിക്കുവാൻ നമുക്കിടയിലുള്ള സമകാലികവും, ചരിത്രപരവുമായ കാരണങ്ങളെന്ന് ഡോ. സുനിൽ പി. ഇളയിടം പറഞ്ഞു. ഇ.എം.എസ് സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച പുസ്തക സംവാദത്തിൽ എൻ.എം. പിയേഴ്സൻ രചിച്ച 'ഇടപ്പള്ളി' എന്ന പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 1950 ഫെബ്രുവരി 28ന് നടന്ന ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തിന്‍റെ പരിചയപ്പെടുത്തൽ ചടങ്ങിൽ സംഭവത്തിൽ പ്രതിചേർക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളായ അജിത് നാരായണൻ, അഡ്വ. സജി ലോറൻസ്, ഗീത കൃഷ്ണൻ, വി.സി. പ്രസന്നൻ എന്നിവർ പങ്കെടുത്തു. പഠനകേന്ദ്രം പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.എം. പൗലോസ്, മേഘ്ന മുരളി, എൻ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ചിത്രം EA PvR Pusthaka 4 പറവൂർ ഇ.എം.എസ് സാംസ്കാരിക പഠന കേന്ദ്രത്തിന്‍റെ പുസ്തക സംവാദത്തിൽ ഡോ. സുനിൽ പി. ഇളയിടം സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.