ജെൻഡർ ന്യൂട്രാലിറ്റി അരാജകത്വത്തിന്റെ വാതായനം -ഐ.എസ്.എം

കൊച്ചി: ജെൻഡർ ന്യൂട്രൽ യൂനിഫോം അടിച്ചേൽപിക്കാനുള്ള തീരുമാനത്തെ എതിർക്കേണ്ടത് നാടിന്റെ പൈതൃകത്തെ നെഞ്ചേറ്റുന്ന ഓരോരുത്തരുടെയും ബാധ്യതയാണെന്ന് ഐ.എസ്.എം. കുടുംബസംവിധാനത്തെ തകർക്കുകയും ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത ആസ്വദിക്കാനാകുന്ന അവസ്ഥ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവർ അരാജകത്വത്തിന്​ വെള്ളവും വളവും നൽകുകയാണെന്നും ആദർശപാഠശാല ഐ.എസ്.എം സംഗമം വ്യക്തമാക്കി. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് എച്ച്.ഇ. മുഹമ്മദ്‌ ബാബു സേട്ട് ഉദ്ഘാടനം ചെയ്തു. അഹ്​മദ് അനസ് മൗലവി വിഷയാവതരണം നടത്തി. സുബൈർ പീടിയേക്കൽ അധ്യക്ഷത വഹിച്ചു. അലി ശാക്കിർ സുല്ലമി, എം.കെ. സഗീർ, റിയാസ് ബാവ, അൻസൽ പെരുമ്പാവൂർ, ഉനൈസ്, എം.കെ. മുനീർ, പി.എച്ച്. ഷബീർ, ഷാരിക്ക്, ഹാഫീസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.