ആലുവ: ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കുള്ള 10 ശതമാനം പ്രിഫറൻസ് നൽകുന്നത് നിർത്തുക, സാധാരണക്കാരായ കരാറുകാരെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഗവ.കരാറുകാർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സമരം നടത്തി. ആലുവയിൽ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർ ഓഫിസിന് മുന്നിൽ ജില്ല സെക്രട്ടറി പി.വി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ.എ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ആലുവ യൂനിറ്റ് പ്രസിഡന്‍റ് എം.എ. ഹസ്സൻ, സെക്രട്ടറി രാമ വാര്യർ എന്നിവർ സംസാരിച്ചു. കളമശ്ശേരി -കാക്കനാട് മേഖലയിൽ ജില്ല ഓർഗനൈസിങ് സെക്രട്ടറി പി.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്‍റ് ടി.ടി. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ക്യാപ്‌ഷൻ er yas1 darna ഗവ. കരാറുകാർ ആലുവ പൊതുമരാമത്ത് ഓഫിസിന് മുന്നിൽ നടത്തിയ സമരം ജില്ല സെക്രട്ടറി പി.വി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.