ചെറായി: ഇന്ത്യന്‍ ജീവിതത്തിലെ മാരകമായ രോഗം ജാതി മേല്‍ക്കോയ്മയാണെന്നും അത് മാറണമെങ്കില്‍ മനുഷ്യനെ മനുഷ്യനായി കാണണമെന്നും പ്രഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് പറഞ്ഞു. സഹോദരന്‍ സ്മാരക കമ്മിറ്റി സംഘടിപ്പിച്ച സഹോദരന്‍ അയ്യപ്പന്റെ 133ാം ജന്മവാര്‍ഷിക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്മാരക കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. എം.കെ. സാനു അധ്യക്ഷത വഹിച്ചു. ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായ ടി.കെ. ഗംഗാധരന് പ്രഫ. എം.കെ. സാനു അവാര്‍ഡ് സമ്മാനിച്ചു. സിപ്പി പള്ളിപ്പുറം, എസ്. ശര്‍മ, പൂയപ്പിള്ളി തങ്കപ്പന്‍, കെ.കെ. ജോഷി, ഒ.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു. Ken സഹോദരന്‍ അയ്യപ്പന്റെ 133ാം ജന്മവാര്‍ഷികം പ്രഫ. കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.