മദ്റസതല പൊതുപരീക്ഷ വിജയികൾക്ക് അനുമോദനം

കോതമംഗലം: മുസ്​ലിം ലീഗ് വാരപ്പെട്ടി ശാഖ കമ്മിറ്റി സ്കൂൾതല മദ്റസതല പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. മുസ്​ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.കെ. മൊയ്തു ഉദ്ഘാടനം ചെയ്തു. കെ.ബി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എം. മുഹമ്മദ്, പി.എം. അബ്ദുൽകരീം, നിസാമോൾ ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ നസീറ നാസർ അവാർഡ് ദാനം നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.