ബ്ലോക്ക് ആരോഗ്യമേള പ്രചാരണം

കോതമംഗലം: ബ്ലോക്ക് ആരോഗ്യ മേളയുടെ പ്രചാരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. എല്ലാ പഞ്ചായത്തിലും ഇതോടനുബന്ധിച്ച് തൈകള്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ നടാന്‍ തീരുമാനിച്ചു. വരുംദിവസങ്ങളില്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്റ്, വനിതകളുടെ വടംവലി, ഹെല്‍ത്ത് ക്വിസ്, മൊബൈല്‍ റീല്‍സ്, തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ആഗസ്റ്റ് 30ന് കല ഓഡിറ്റോറിയത്തിലാണ് ആരോഗ്യ മേള. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ചന്ദ്രശേഖരന്‍ നായര്‍, പി.എം. മജീദ്, ജെസി സാജു, സീമ സിബി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, ആനീസ് ഫ്രാന്‍സിസ്, ലിസി ജോസഫ്, സോബിന്‍ പോള്‍, അനുമോദ് കൃഷ്ണന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. സുഗുണന്‍, എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എം.എസ്. സിദ്ദീഖ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.