പട്ടിമറ്റം: പെരിയാർവാലി കനാൽ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തി അവസാന ഭാഗംവരെ വെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കർഷകസംഘം കോലഞ്ചേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കർഷക ദിനത്തിൽ കർഷകരെ അപമാനിച്ച കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട് , മഴുവന്നൂർ പഞ്ചായത്ത് ഭരണസമിതികളുടെ നടപടിയിൽ സമ്മേളനം പ്രതിഷേധിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് സി.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി. ആന്‍റണി രക്തസാക്ഷി പ്രമേയവും കെ. സനൽകുമാർ അനുശോചന പ്രമേയവും എൻ.എം. അബ്ദുൽ കരീം പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികൾ: ഗോപാലകൃഷ്ണൻ (പ്രസി), എൻ.എം. അബ്ദുൽ കരീം (സെക്ര), പി.പി. ബേബി (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.