കൂത്താട്ടുകുളം: നഗരസഭയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി വെട്ടിച്ചുരുക്കി എൽ.ഡി.ഫിന്റെ സ്വാതന്ത്ര്യദിന സംഗമം പരിപാടിക്ക് ടൗൺ ഹാൾ നൽകിയതിൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിലിൽ പ്രതിഷേധിച്ചു. പരിപാടിക്ക് ടൗൺ ഹാൾ ഒഴിഞ്ഞുകൊടുക്കാൻ മുൻ നിശ്ചയിച്ചതിൽനിന്ന് വ്യത്യസ്തമായി റാലിയുടെ ദൂരവും സ്റ്റേജിലെ ആഘോഷ പരിപാടികളും വെട്ടിച്ചുരുക്കുകയും ദേശഭക്തി ഗാനം അടക്കമുള്ള പരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കാൻ വിളിച്ചുവരുത്തിയ സ്കൂൾ കുട്ടികൾക്ക് അതിന് അവസരം നൽകാതെ തിരിച്ചയക്കുകയും ചെയ്തെന്ന് കൗൺസിലർമാർ ആരോപിച്ചു. ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കണമെന്ന സർക്കാർ നിർദേശം ഉണ്ടായിരിക്കെ നഗരസഭ പരിപാടിയിൽ ഇത്തരത്തിൽ ആദരിക്കാതിരുന്നതിലും യു.ഡി.എഫ് പ്രതിഷേധിച്ചു. ചെയർപേഴ്സന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽനിന്ന് വാക്കൗട്ട് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.