കൊച്ചി: സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ദേശീയ ഗെയിംസിൽ പങ്കെടുക്കേണ്ട ഉചിതമായ വോളിബാൾ ടീമിനെ എത്രയുംവേഗം തീരുമാനിക്കാൻ കേരള ഒളിമ്പിക് അസോസിയേഷന് ഹൈകോടതി നിർദേശം. ദേശീയ ഗെയിംസിൽ പങ്കെടുപ്പിക്കാൻ കേരള സ്‌പോർട്‌സ് കൗൺസിലും കേരള സ്റ്റേറ്റ് വോളിബാൾ അസോസിയേഷനും ഓരോ ടീമിനെ പരിശീലിപ്പിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഉത്തരവ്. ദേശീയ ഗെയിംസിലേക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനുള്ള അധികാരവും വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അഫിലിയേഷനും തങ്ങൾക്കാണെന്നുകാട്ടി കേരള സ്റ്റേറ്റ് വോളിബാൾ അസോ. നൽകിയ ഹരജിയിലാണ് ഈ ഉത്തരവ്. വോളിബാൾ ടീമിനെ തെരഞ്ഞെടുക്കാൻ സമിതിയുണ്ടാക്കാൻ ഔദ്യോഗിക നിർദേശം ലഭിച്ചതിനെത്തുടർന്നാണ് ടീമിനെ തെരഞ്ഞെടുത്തതെന്നും ഇതിനെ ഹരജിക്കാരൻ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നും കേരള സ്‌പോർട്‌സ് കൗൺസിലും വിശദീകരിച്ചു. തുടർന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ട കേരള ഒളിമ്പിക് അസോസിയേഷനോട് ഉചിതമായ തീരുമാനമെടുക്കാൻ സിംഗിൾബെഞ്ച് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.