ബാഗിൽ വെടിയുണ്ടയുടെ അവശിഷ്ടം; യുവതിയുടെ യാത്ര മുടങ്ങി

നെടുമ്പാശ്ശേരി: ഉപയോഗിച്ച ശേഷമുള്ള വെടിയുണ്ടയുടെ അവശിഷ്ടം അബദ്ധത്തിൽ ബാഗിൽ പെട്ടതിനെത്തുടർന്ന് യുവതിയുടെ വിമാനയാത്ര മുടങ്ങി. ചെന്നൈക്കുപോകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ തൃശൂർ സ്വദേശിനി മീന ജോർജിന്‍റെ യാത്രയാണ് മുടങ്ങിയത്. ഇവരുടെ പിതാവ് ഒന്നരവർഷം മുമ്പ് മരിച്ചുപോയതാണ്. യാത്രക്കായി പിതാവിന്‍റെ ബാഗെടുക്കുകയായിരുന്നു. വിമാനത്താവളത്തിലെ സ്ക്രീനിങ്ങിലാണ് വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടത്. തുടർന്ന് ഇവരുടെ യാത്ര വിലക്കി പൊലീസിന് കൈമാറി. നെടുമ്പാശ്ശേരി പൊലീസ് കേസടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.