​മെക്ക സ്ഥാപകദിന സമ്മേളനം

കൊച്ചി: മുസ്​ലിം എംപ്ലോയീസ്​ കൾചറൽ അസോസിയേഷൻ 34ാം​ സ്ഥാപകദിന സ​മ്മേളനം കൊച്ചിയിൽ സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം വി.എച്ച്​. അലിയാർ ഖാസിമി ഉദ്​ഘാടനം ചെയ്തു. മെക്ക സംസ്ഥാന പ്രസിഡന്‍റ്​ ഡോ. പി. നസീർ അധ്യക്ഷത വഹിച്ചു. ടി.എസ്​. അസീസ്​ സ്വാഗതവും​ കെ.എം. അബ്ദുൽ കരീം നന്ദിയും പറഞ്ഞു. സ്ഥാപകദിന സമ്മേളനം ഡോ. പി.ടി. സൈദുമുഹമ്മദ്​ ഉദ്​ഘാടനം ചെയ്​തു. മെക്ക ജനറൽ സെക്രട്ടറി എൻ.കെ. അലി അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനവും അവാർഡ്​ വിതരണവും കൊച്ചി മേയർ എം. അനിൽകുമാർ ഉദ്​ഘാടനം ചെയ്തു. മെക്കയു​​ടെ ​ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മൈനോറിറ്റി സ്റ്റഡീസ്​ പ്രഖ്യാപനം സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ്​ മുൻ ഡയറക്ടർ കൂടിയായ ഡോ. പി. നസീർ നിർവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽ റഷീദ്​ അധ്യക്ഷത വഹിച്ചു. സി.എച്ച്​. ഹംസ മാസ്റ്റർ സ്വാഗതവും എം.എം. നുറൂദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു. EKG ASH1 മുസ്​ലിം എംപ്ലോയീസ്​ കൾചറൽ അസോസിയേഷന്‍റെ 34ാം സ്ഥാപക ദിന സ​മ്മേളനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മൈനോറിറ്റി സ്റ്റഡീസ്​ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്‍റ് ​ഡോ. പി. നസീർ നിർവഹിക്കുന്നു. ജനറൽ സെക്രട്ടറി എൻ.കെ. അലി, ദേശീയ ജനറൽ സെക്രട്ടറി പ്രഫ. അബ്ദുൽ റഷീദ്, ഇ.എം. അബ്ദുറഹ്മാൻ, വൈസ് ​പ്രസിഡന്‍റ്​ ഹംസ മാസ്റ്റർ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.