മന്ത്രി ആന്‍റണിരാജുവിന്‍റെ പ്രസ്താവന ധാര്‍ഷ്ട്യം -ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

കൊച്ചി: വിഴിഞ്ഞം പദ്ധതിക്കായി ഏഴ് വര്‍ഷം മുമ്പ്​ കുടിയൊഴിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നത് എളുപ്പത്തില്‍ പരിഹരിക്കാവുന്നതല്ലെന്ന മന്ത്രി ആന്‍റണിരാജുവിന്‍റെ പ്രസ്താവന അധികാരരാഷ്ട്രീയ ധാര്‍ഷ്ട്യമാണെന്ന്​ ജോയന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് ഫെലിക്സ് ജെ. പുല്ലൂടന്‍. കേഴുന്ന തീരദേശം എന്ന വിഷയത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സംസ്ഥാനസമിതി നടത്തിയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളതീരത്തെ ആപത്കരമായി ബാധിക്കുന്ന പദ്ധതി കേരളത്തിന് ആവശ്യമുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തക്ക്​ തയാറാകണമെന്നും മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.