സ്വാതന്ത്ര്യദിന സന്ദേശവുമായി മജീഷ്യന്‍ ജോണ്‍ മാമ്പിള്ളി

എടവനക്കാട്: സ്വാതന്ത്ര്യദിന സന്ദേശവുമായി മജീഷ്യൻ ജോൺ മാമ്പിള്ളി. സ്വാതന്ത്ര്യ സമര സേനാനികളുടെ സന്ദേശങ്ങൾ ജാലവിദ്യയിലൂടെ വിദ്യാർഥികളിലേക്കും സമൂഹത്തിന്റെ മറ്റു മേഖലകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ 75 സ്വാതന്ത്ര്യദിന സന്ദേശങ്ങൾ 75മിനിറ്റിൽ മാജിക്കിലൂടെ അവതരിപ്പിച്ചപ്പോൾ വിദ്യാർഥികളിൽ വിസ്മയത്തോടൊപ്പം ചരിത്രസത്യങ്ങളെ പറ്റിയുള്ള ഓർമപ്പെടുത്തലുമായി. എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്കൂളിൽ സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അബ്ദുൾ റസാക്ക് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക രത്നകല, അധ്യാപകൻ ജോർജ് അലോഷ്യസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.