കരുമാല്ലൂർ: ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക സൈറ്റിൽ പ്രസിദ്ധീകരിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗ്രാമസഭകൾ കൂടി അന്തിമ ലിസ്റ്റ് അംഗീകരിച്ച് കൊടുത്തിട്ടും ഭരണനേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ട് സർക്കാർ വെബ്സൈറ്റിൽ വിവരം നൽകുന്നതിൽ കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഭരണകക്ഷിയും പരാജയപ്പെട്ടതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി. നിശ്ചിത സമയം കഴിഞ്ഞിട്ടും സൈറ്റിൽ പട്ടിക ഉൾപ്പെടുത്താത്തതിനാൽ കരുമാല്ലൂർ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതി നടപ്പാക്കാൻ സാധ്യതയില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പാർട്ടി ലീഡർ എ.എം. അലി അധ്യക്ഷത വഹിച്ചു. അതേസമയം വെബ്സൈറ്റ് ഹാങ്ങ് ആയതിനാലും പ്രതിപക്ഷത്തെ നാലു വാർഡുകളിലെ ഗുണഭോക്താക്കളുടെ പട്ടിക യഥാസമയം പഞ്ചായത്തിൽ എത്തിക്കാതിരുന്നതുമാണ് പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ കാലതാമസം നേരിട്ടതെന്ന് പ്രസിഡന്റ് ശ്രീലത ലാലു വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.