അവാർഡ് വിതരണം

ആലുവ: കേരള പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റിയുടെ വിദ്യാഭ്യാസ അവാർഡ്​ വിതരണം എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. കെ.പി.എ റൂറൽ ജില്ല പ്രസിഡന്റ് ടി.ടി. ജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി വിവേക് കുമാർ മുഖ്യപ്രഭാഷണം നടത്തി. യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ആഷിക് അലി ക്ലാസ് എടുത്തു. അഡീഷനൽ എസ്.പി കെ.എം. ജിജിമോൻ, ഡിവൈ.എസ്.പി ആർ. റാഫി, കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ബെന്നി കുര്യാക്കോസ്, എം.എം. അജിത് കുമാർ, എം.വി. സനിൽ, പി.സി. സൂരജ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas7 kpa കേരള പൊലീസ് അസോസിയേഷൻ, ഓഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ റൂറൽ ജില്ല കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ്​ വിതരണം എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.