പിറവം: . കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ സ്വർണ മെഡൽ ജേതാവ് എൽദോസ് പോളിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തീകരിച്ച പാമ്പാക്കുട എം.ടി.എം ഹയർ സെക്കൻഡറി സ്കൂളിലാണ് സ്വീകരണം ഒരുക്കിയത്. എൽദോസിനെയും സ്കൂൾതല കായികാധ്യാപകനായിരുന്ന ജോർജ് ജോസ് സാറിനെയും പാമ്പാക്കുട പൗരാവലിയുടെ നേതൃത്വത്തിൽ സെന്റ് ജോൺസ് ചർച്ച് സഹവികാരി ഫാ. പോൾ ജോൺ കോനാട്ട് സ്വീകരിച്ചു. പാമ്പാക്കുട പള്ളിത്താഴത്തുനിന്ന് തുറന്ന വാഹനത്തിൽ സ്വീകരണ വേദിയിലെത്തിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.പി. തോമസ് ചാഴിക്കാടൻ ഉപഹാരം നൽകി. കായിക പരിശീലകനായിരുന്ന ജോർജ് ജോസിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉപഹാര സമർപ്പണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഒരുലക്ഷം രൂപ എൽദോസ് പോളിന് ഉപഹാരം നൽകുമെന്ന് അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് തടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ വിജയകുമാരി, വാർഡ് മെംബർ ഇ.വി. ഫിലിപ്പ്, മാനേജ്മെന്റ് പ്രതിനിധികളായ റോയ് പുത്തൂരാൻ, പൗലോസ് കെ. പോൾ, പ്രധാനാധ്യാപകരായ എം.കെ. ജോസ്, കെ. ഷെറീന മാത്യു, ബിന്ദു ജിബി, വിരമിച്ച പ്രധാനാധ്യാപിക ലൗലി ജോസഫ്, എൻ.സി.സി ഓഫിസർ അനിൽ കെ. നായർ, കമ്യൂണിറ്റി പൊലീസ് ഓഫിസർ സോണി ഏലിയാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.