കൊച്ചി: പെണ്‍കുട്ടി മോശമായി വസ്ത്രം ധരിച്ചതുകൊണ്ടാണ് കയറിപ്പിടിച്ചതെന്ന് പറയുന്നവര്‍ക്കുള്ള ഉത്തരം കുമാരനാശാന്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന് സുനില്‍ പി. ഇളയിടം. 'പടുരാക്ഷസ ചക്രവര്‍ത്തിയെന്‍ ഉടല്‍ മോഹിച്ചത് ഞാന്‍ പിഴച്ചതോ' എന്ന് ആശാന്‍ എഴുതിയത് 1916 ലാണ്. അത് ഇന്നത്തെ കാലത്ത് കൂടുതല്‍ തെളിഞ്ഞുവരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടത് പെണ്‍കുട്ടിയുടെ കുറ്റമാണ് എന്ന നിലയിലാണ് ഇന്ന് വ്യാഖ്യാനം. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗാലറിയില്‍ നേമം പുഷ്പരാജിന്റെ ഡിസ്റ്റോപിയ കലാ പ്രദര്‍ശനത്തോടനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലയില്‍ പൊളിറ്റിക്കല്‍ കറക്ട്‌നസ് കൂടിയേ തീരൂ എന്ന് പറയാനാവില്ല. ചങ്ങമ്പുഴക്കവിതയില്‍ ആ കാലത്ത് നടന്ന സ്വാതന്ത്ര്യസമരം കാണാനാവില്ല. പക്ഷേ, കവി നാട്ടുഭാഷയുടെ വിപ്ലവം സൃഷ്ടിച്ചു. ഗാന്ധിക്ക് കല ഇഷ്ടമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തെ പോലെ ഇന്ത്യന്‍ കലാരൂപങ്ങളെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ല. വലിയ കല എന്നാല്‍ പുതിയ ഭാഷ സൃഷ്ടിക്കലാണ്. ആശാനും ബഷീറും സ്വന്തം ഭാഷ ചമച്ചു. ഐതിഹാസികമായ അകലങ്ങളില്‍നിന്ന് ദൈവങ്ങളെ കൈയകലത്ത് എത്തിച്ചത് രാജാ രവിവര്‍മയാണ്. മനുഷ്യമുഖമുള്ള ദൈവങ്ങളുടെ ചിത്രങ്ങള്‍ അങ്ങനെ മധ്യവര്‍ഗ വീടുകളില്‍ എത്തി-സുനില്‍ പി. ഇളയിടം പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി അശോകന്‍ ചരുവില്‍ പങ്കെടുത്തു. നേമം പുഷ്പരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.