പള്ളുരുത്തി: 400 ഓളം നാടകങ്ങൾ സംവിധാനം ചെയ്ത . മൂന്ന് തലമുറകൾക്ക് നാടക സംവിധാനം ചെയ്തു നൽകിയ ധർമൻ നവതിയിലും നാടകം ചിട്ടപ്പെടുത്തുന്നതിന്‍റെ തിരക്കിലാണ്. താഴ്വാരമാണ് പുതിയ നാടകം. പള്ളുരുത്തി സ്കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുമ്പോഴാണ് മോണോ ആക്ട് അവതരിപ്പിക്കാൻ ആദ്യമായി തട്ടിൽ കയറിയത്. അതൊരു തുടക്കമായിരുന്നു. ഏഴാം ക്ലാസിലായിരുന്നു നാടക അരങ്ങേറ്റം. 1947 ൽ കെ. ശങ്കരൻ എഴുതി പള്ളുരുത്തി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേരള കലാസമിതി പുറത്തിറക്കിയ നാടകത്തിലും അഭിനയിച്ചു. പിന്നീട് പി.ജെ. ആന്‍റണിയുടെ ക്യാമ്പിലെത്തിയതോടെ നാടക ജീവിതത്തിന് പുതിയ നാമ്പിട്ടു. പിന്നീട് പി.ജെയുടെ നാടകത്തിലെ സ്ഥിരം നടനായി. സംവിധാനത്തിന് തുടക്കം കുറിച്ചതും പി.ജെ യുടെ ക്യാമ്പിൽനിന്ന് തന്നെ. 18 വർഷത്തോളം അദ്ദേഹത്തിന്‍റെ ശിഷ്യനായി നാടകത്തിന്‍റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു. ഈ അനുഭവങ്ങൾ വലിയ വഴിത്തിരിവായി. ചങ്ങനാശ്ശേരി ഗീഥ, കെ.പി.എ.സി അടക്കമുള്ള കേരളത്തിലെ ചെറുതും വലുതുമായ ട്രൂപ്പുകൾക്കുവേണ്ടി 400ലേറെ നാടകങ്ങൾ ഇതിനകം സംവിധാനം ചെയ്തു. അൻമ്പതിലേറെ നാടകങ്ങളിൽ അഭിനയിച്ചു. കേരള സർക്കാർ സംഘടിപ്പിച്ച നിരവധി പ്രഫഷനൽ നാടക മത്സരത്തിന്‍റെ വിധി കർത്താവായും ധർമൻ പ്രവർത്തിച്ചു. 1978 ൽ കൊല്ലം ഉപാസനയുടെ പൂർണിമ എന്ന നാടകത്തിനാണ് ആദ്യമായി അവാർഡ് ലഭിച്ചത്. 400ൽഅധികം പ്രഫഷനൽ നാടകങ്ങൾ സംവിധാനം ചെയ്ത കെ.എം. ധർമനെ തേടി കേരള നാടക അക്കാദമിയുടെ ശ്രേഷ്ഠ പദവിയായ കലാരത്നം ഉൾപ്പെടെ നൂറുകണക്കിന് പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചു. പ്രഫഷനൽ നാടക രംഗത്ത് ഒരു സ്വതന്ത്ര നാടക സംവിധായകന്‍റെ തസ്തിക ആദ്യമായി സൃഷ്ടിച്ചത് കെ.എം. ധർമനാണ്. 19, 20 തീയതികളിലായി പള്ളുരുത്തിൽ വിപുലമായ ആഘോഷങ്ങളാണ് നവതി ആഘോഷ കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. 20ന് ഇ.കെ. നാരായണൻ സ്ക്വയറിൽ മന്ത്രി പി. രാജീവ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യും. ചിത്രം. കലാരത്നം കെ.എം. ധർമൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.