കൊച്ചി: കേരള ഹൈകോടതിയിൽനിന്ന് വിരമിച്ച ജഡ്ജിമാരായ ജസ്റ്റിസ് കെ. ഹരിപാൽ, ജസ്റ്റിസ് സുനിൽ തോമസ് എന്നിവരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (സി.എ.ടി) ജുഡീഷ്യൽ അംഗങ്ങളായി സി.എ.ടി ചെയർമാൻ നിയമിച്ചു. ഇരുവരെയും ട്രൈബ്യൂണലിന്‍റെ എറണാകുളം ബെഞ്ചിലാണ് നിയമിച്ചത്. 1983ൽ അഭിഭാഷകനായി എൻറോൾ ചെയ്ത എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയായ സുനിൽ തോമസ് 2001ലാണ് ജില്ല ജഡ്ജിയായി നിയമിതനായത്. എറണാകുളം ലോകോളജിൽ പാർട് ടൈം അധ്യാപകനായും പ്രവർത്തിച്ചു. 2007മുതൽ സുപ്രീംകോടതി രജിസ്ട്രാർ ആയിരുന്നു. 2015ലാണ് ഹൈകോടതി ജഡ്ജിയായത്. 2018ൽ ഹൈകോടതി രജിസ്ട്രാർ ജനറലായ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിയായ ജസ്റ്റിസ് കെ. ഹരിപാൽ ഈ പദവിയിലിരിക്കെ 2020 മേയിലാണ് ഹൈകോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 1981ൽ ഹൈകോടതി അസിസ്റ്റന്റായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എറണാകുളം ലോകോളജിൽനിന്ന് നിയമബിരുദം നേടിയശേഷം 1990ൽ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റായി നിയമിക്കപ്പെട്ടു. മേയ് ഒമ്പത്, 10 തീയതികളിലായാണ് ഇരുവരും ഹൈകോടതിയിൽനിന്ന് വിരമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.