ഫോർട്ട്കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പ് നടത്തുന്ന രണ്ടുദിവസത്തെ കടല്‍ വിഭവ ഭക്ഷ്യ ഫെസ്റ്റിവലിന് തുടക്കമായി. ഫോര്‍ട്ട്കൊച്ചി പള്ളത്ത് രാമന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നടക്കുന്ന ഭക്ഷ്യ ഫെസ്റ്റ് കെ.ജെ. മാക്‌സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ല കളക്ടര്‍ ഡോ. രേണുരാജ് മുഖ്യാതിഥിയായി. കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷനല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ്, സംസ്ഥാന ഫിഷറീസ് വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റിസ് ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍, മത്സ്യഫെഡ്, കേരള കോസ്റ്റല്‍ ഏരിയ ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ എന്നിവരുടെ സ്റ്റാളുകള്‍ ഭക്ഷ്യ മേളയിലുണ്ട്. മേള വെള്ളിയാഴ്ച സമാപിക്കും. കൊച്ചി കോര്‍പറേഷന്‍ ടാക്‌സ് അപ്പീല്‍ കമ്മിറ്റി ചെയര്‍പേഴ്‌സൻ അഡ്വ. പ്രിയ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, കോര്‍പറേഷന്‍ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ റെനീഷ്, ഷീബ ലാല്‍, കൗണ്‍സിലര്‍ ബെന്‍ഡിക്ട് ഫെര്‍ണാണ്ടസ്, ഫിഷറീസ് വകുപ്പ് മധ്യമേഖല ജോ. ഡയറക്ടര്‍ എം.എസ്. സാജു, ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.ജയശ്രീ, മത്സ്യത്തൊഴിലാളി സംഘടനകളുടെ പ്രതിനിധികളായ ആന്റണി ഷീലന്‍, ക്ലീറ്റസ് പുന്നക്കല്‍, കെ.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.