നിവേദനം നൽകി

പല്ലാരിമംഗലം: ഊന്നുകല്‍ റൂട്ടില്‍ ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്‌.ഐ പല്ലാരിമംഗലം ലോക്കല്‍ കമ്മിറ്റി ആന്റണി ജോണ്‍ എം.എല്‍.എക്ക് നിവേദനം നല്‍കി. സ്‌കൂള്‍ സമയങ്ങളില്‍ ഇതിലൂടെ ബസ് ഇല്ലാത്തത് വിദ്യാര്‍ഥികള്‍ക്ക് വളരെയധികം പ്രയാസമാണ്. സ്‌കൂളും കോളജുമായി ആറോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ റൂട്ടിലുണ്ട്. എസ്.എഫ്‌.ഐ പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി ഒ.എ. ബാസിത് നിവേദനം കൈമാറി. ഡി.വൈ.എഫ്‌.ഐ അടിവാട് മേഖല സെക്രട്ടറി കെ.എ. യൂസുഫ്, അല്‍ഫാസ് കെ.റഹ്മാന്‍, നിഹാല്‍ നജീബ്, കെ.പി. അഫ്‌സല്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.