ദേശീയ പതാക നൽകി

കോതമംഗലം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ യൂനിയന്‍ ബാങ്കുമായി സഹകരിച്ച് കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി മേഖലയിലെ തൊഴിലുറപ്പ്​ തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ദേശീയ പതാക വിതരണം ചെയ്തു. പിണവൂര്‍കുടി ആദിവാസി മേഖലയിലെ 300 കുടുംബങ്ങള്‍ക്കാണ് പതാകനൽകിയത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീര്‍ നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ കെ.എ. സിബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മോള്‍ ഇസ്മായില്‍, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍മാരായ ജോമി തെക്കേക്കര, ജയിംസ് കോറമ്പേല്‍,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി, കെ.കെ. ഗോപി,ലിസി ജോസഫ്, ബി.ഡി.ഒ. ഡോ.എസ്.അനുപം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോഷി പൊട്ടക്കല്‍, ബിനീഷ്,ജോയിന്റ് ബി.ഡി.ഒ വി.കെ. അജി തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.