പറവൂർ: വിവിധ അസുഖങ്ങൾ മൂലം ദുരിതത്തിലായ കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. കുഞ്ഞിത്തൈ ചില്ലി കൂട്ടത്തിൽ സുധീറും കുടുംബവുമാണ് ദുരിതക്കയത്തിലായത്. പതിനഞ്ചു വർഷം മുമ്പ് വാതസംബന്ധമായ രോഗം മൂലം തളർന്ന് മകൻ വിഷ്ണു വീൽ ചെയറിലായി. സുധീറിനെ പിടിച്ചുലച്ച പാർക്കിൻസൺസ് രോഗമാണ് ഈ കുടുംബത്തെ ആകെ തളർത്തി കളഞ്ഞത്. കഴിഞ്ഞ ഒന്നര വർഷമായി മരുന്നിന്റെ ബലത്തിൽ മാത്രം വിറവലില്ലാതെ ജീവിതം തള്ളി നീക്കിയെങ്കിലും മാസങ്ങളായി അതും സാധ്യമല്ലാതായി. എത്രയുംവേഗം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ നിവർന്നു പോലും നിൽക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇതിന് 16 ലക്ഷം രൂപ ചെലവുവരും. മരപ്പണിക്കാരനായിരുന്ന സുധീർ അസുഖം മൂർച്ഛിച്ച ശേഷം പണിയായുധം മുറുകെ പിടിക്കാൻ പോലും കഴിയാത്ത ദയനീയ അവസ്ഥയിലാണ്. ഭാര്യ വിജയശ്രീ തൊഴിലുറപ്പ് ജോലി ചെയ്ത് കിട്ടിയിരുന്ന വരുമാനമായിരുന്നു ദൈനംദിന ചെലവിന് ആശ്രയം. ഹെർണിയക്ക് ഓപറേഷൻ നിർദേശിച്ച വിജയശ്രീ അതെല്ലാം അവഗണിച്ച് തൊഴിലെടുക്കാൻ തയാറാണെങ്കിലും സുധീറിനെയും, മകൻ വിഷ്ണുവിനെയും തനിച്ചാക്കാനാവാത്ത അവസ്ഥയാണ്. 22 കാരനായ വിഷ്ണുവിന് നാലാം ക്ലാസുമുതലാണ് അസുഖം കണ്ടു തുടങ്ങുന്നത്. വിദ്യാർഥിയായ ഒരു മകൻ കൂടിയുള്ള ഈ കുടുംബം നിലനിൽക്കണമെങ്കിൽ സുധീറിന്റെ ഓപറേഷൻ കൂടിയേ തീരൂ. ദിവസം കഴിയുംതോറും അതിനുള്ള സാധ്യതയും മങ്ങുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ചെയർമാനും, മുൻ വൈ പ്രസിഡന്റ് വർഗീസ് മാണിയാറ, മുൻ പഞ്ചായത്തംഗങ്ങളായ സി.ബി. ബിജി, അനിൽ ഏലിയാസ് എന്നിവർ കൺവീനർമാരുമായി ചികിത്സ സഹായ സമിതി പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി വർഗീസ്, പഞ്ചായത്തംഗം അജിത ഷൺമുഖൻ, വിജയശ്രീ സുധീർ എന്നിവരുടെ പേരിൽ ബാങ്ക് ഓഫ് ഇന്ത്യ വടക്കേക്കര ശാഖയിൽ 85611011 0015840 നമ്പറായിഅക്കൗണ്ടും തുറന്നിട്ടുണ്ട്. IFSC BKID0008561 വിജയശ്രീ സുധീറിന്റെ ഗൂഗിൾ പേ നമ്പർ 9745089708
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.