സർക്കാർ വിദ്യാഭ്യാസ മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നു-കെ.പി.എസ്.ടി.എ

കൊച്ചി: അധ്യാപകരുടെ സംരക്ഷണത്തിനായി ഇറക്കിയിരുന്ന 1:40 ഉത്തരവ് പിൻവലിച്ചതിലൂടെ നൂറുകണക്കിന് പേരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാ​ണെന്നും പൊതുവിദ്യാഭ്യാസ രംഗത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന ഉത്തരവ് പിൻവലിക്കണമെന്നും കെ.പി.എസ്.ടി.എ. ഹൈസ്കൂൾ അധ്യാപകർക്ക് തസ്തിക നഷ്ടപ്പെടുമ്പോൾ പുനർ നിയമനം നടത്താൻ കഴിയാത്ത അവസ്ഥയാണ്​. വിദ്യാലയങ്ങൾ തുറന്ന് രണ്ട് മാസം കഴിഞ്ഞ് മാത്രം ഉത്തരവിറക്കിയതിലൂടെ സർക്കാറിന്റെ അധ്യാപക ദ്രോഹ നടപടി വ്യക്തമാണ്. വിവാദ ഉത്തരവ് പിൻവലിച്ച് അധ്യാപക സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ജോർജ് ജോസഫ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.വി. വിജയൻ, റവന്യൂ ജില്ല സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ കെ. മിനിമോൾ, സംസ്ഥാന കമ്മിറ്റിയംഗം കെ.എ. റിബിൻ, തോമസ് പീറ്റർ, ജിതിൻ ജോസഫ്, പി. സമീർ, ശ്രീനി.എസ്.പൈ, മുഹമ്മദ് ഹാഫിസ്, എൻ.വി. ജിബിൻ, വി.പി. ഫ്രാൻസിസ്, ജൂലിയാമ്മ മാത്യു, കെ.ബി. നിസാം, ഫാബിയാൻ മെയ്ൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.