പ്രാർഥനക്കിടെ കുഴഞ്ഞു വീണ​ കന്യാസ്ത്രീ മരിച്ചു

attn PALAKKAD കുറവിലങ്ങാട്: മഠത്തിലെ പ്രാർഥനക്കിടെ കുഴഞ്ഞുവീണ കുറവിലങ്ങാട് പകലോമറ്റം സെന്‍റ്​ തോമസ് കോൺവന്‍റിലെ കന്യാസ്ത്രീ മരിച്ചു. പാലക്കാട് മണ്ണാർക്കാട് തറപ്പിൽ വീട്ടിൽ ജോർജിന്‍റെ മകൾ സിസ്റ്റർ ജെസീന്തയാണ്​ (45) മരിച്ചത്. പകലോമറ്റം പള്ളിക്ക് സമീപത്തെ മഠത്തിൽ ബുധനാഴ്ച രാത്രി പ്രാർഥനക്കിടെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്​കോപ്പൽ മർത്തമറിയം ആർച് ഡീക്കൻ തീർഥാടന ദേവാലയ സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.