യാത്രക്കാരനെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ കൂടി പിടിയിൽ

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കൈക്കലാക്കിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കണ്ണൂർ, തലശ്ശേരി, പാനൂർ പറമ്പത്ത് വീട്ടിൽ ആഷിഫിനെയാണ്​ (46) നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ സംഘം സ്വർണ വിൽക്കാനായി ഏൽപ്പിച്ചത് ഇയാളെയാണ്. സ്വർണത്തിന്‍റെ കച്ചവടം നടത്തുന്നയാളാണ് ആഷിഫ്. ഇയാളിൽനിന്ന് എണ്ണൂറ്റി അറുപത് ഗ്രാമോളം സ്വർണവും കണ്ടെടുത്തു. ശനിയാഴ്ച രാവിലെ ഒമാനിൽനിന്നും സ്വർണവുമായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഹഫ്സൽ എന്നയാളെ ഒരു സംഘം ആളുകൾ വാഹനത്തിൽ ബലമായി കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി പി.കെ. ശിവൻകുട്ടി, ഇൻസ്പെക്ടർമാരായ സോണി മത്തായി, വി.എസ്. വിപിൻ, എസ്.ഐ പി.പി. സണ്ണി, എ.എസ്.ഐ എം.എസ്. ബിജീഷ്, എസ്.സി.പി.ഒമാരായ യശാന്ത്, സന്ദീപ് ബാലൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.