പെണ്‍കുട്ടികള്‍ക്ക്​ മുന്‍ഗണന നല്‍കി ആകാശ് ബൈജൂസിന്റെ സ്‌കോളര്‍ഷിപ്

കൊച്ചി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആകാശ് ബൈജൂസ് പരീക്ഷ പരിശീലന രംഗത്ത് പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പുതിയ പദ്ധതിക്ക് രൂപം നല്‍കി. 'എല്ലാവര്‍ക്കും വിദ്യാഭ്യാസം' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള 7-12 ക്ലാസില്‍ പഠിക്കുന്ന 2000 വിദ്യാര്‍ഥികള്‍ക്ക് സൗജന്യ നീറ്റ്, ജെ.ഇ.ഇ പരിശീലനവും സ്‌കോളര്‍ഷിപ്പുകളും നല്‍കും. പെണ്‍കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. പദ്ധതി അനുസരിച്ച് ആകാശ് ബൈജൂസിന്റെ നാഷനല്‍ ടാലന്റ് ഹണ്ട് 2022 (ആന്‍തേ 2022) നവംബര്‍ 5 മുതല്‍ 13 വരെ രാജ്യത്തുടനീളം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നടക്കും. മികച്ച 2,000 വിദ്യാർഥികള്‍ക്ക് പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ ആകാശ് ബൈജൂസിന്റെ നീറ്റ്, ഐ.ഐ.ടി-ജെ.ഇ.ഇ കോച്ചിങ്​ പ്രോഗ്രാമുകളിലേക്ക് സൗജന്യ കോച്ചിങ്​ നല്‍കും. രാജ്യത്തെ 45 നഗരങ്ങളില്‍ ഇതിന്റെ ഉദ്ഘാടനം ഒരുമിച്ചു നടന്നു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആകാശ് ഡെപ്യൂട്ടി ഡയറക്ടർ സഞ്ജയ് ശർമ, ഏരിയ ബിസിനസ് മേധാവി അരുൺ വിശ്വനാഥ് എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.