ഹഷീഷ് ഓയിലുമായി മദ്റസ അധ്യാപകനും സുഹൃത്തും പിടിയിൽ

എറിയാട് (തൃശൂർ): . എറിയാട് പേബസാർ സ്വദേശികളായ മാപ്പിളകുളത്ത് ഫൈസൽ (23), അണ്ടുരുത്തി ശ്രീജിത്ത്(23) എന്നിവരെയാണ് മുനക്കൽ ബീച്ചിൽനിന്ന് പൊലീസ് പിടികൂടിയത്. ഫൈസൽ പേബസാർ ഹിദായത്തുൽ ഇസ്​ലാം മദ്റസ അധ്യാപകനാണ്. ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രേയുടെ നിർദേശാനുസരണം നടക്കുന്ന സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായി കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലെ സംഘവും ജില്ല മയക്കുമരുന്ന് വിരുദ്ധ പ്രത്യേക കർമസേനയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്‌.ഐ ബിജു, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എ.എസ്‌.ഐമാരായ സി.ആർ. പ്രദീപ്, ജോസി, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയാനി, മിഥുൻ ആർ. കൃഷ്ണ, നിഷാന്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പടം tcg prathikal1 ഫൈസൽ tcg prathikal2 ശ്രീജിത്ത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.