സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

പറവൂർ: കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിനായി നിർമിച്ച കെട്ടിടം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി, പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഷാജി, ജില്ല പഞ്ചായത്ത് മെംബർ ഷാരോൺ പനക്കൽ, വാർഡ് മെംബർ സിന്ധു നാരായണൻ കുട്ടി, പി.ടി.എ പ്രസിഡന്‍റ്​ അനിൽ കുമാർ, പ്രിൻസിപ്പൽ സി. അശോകൻ, ഹെഡ്മിസ്ട്രസ് വി.സി. റൂബി, സി.ആർ. ബാബു, പി.സി. ബാബു, സ്റ്റാഫ് സെക്രട്ടറി ഇ.എച്ച്. നാസർ എന്നിവർ സംസാരിച്ചു. കിഫ്ബിയുടെ 1.86 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടായ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. പടം EA PVR school kettidam 1 കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിനായി നിർമിച്ച പുതിയ കെട്ടിടം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.