ചെങ്ങമനാട്: മഴക്കാലമായതോടെ എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്യാൻ ചെങ്ങമനാട് സഹകരണ ബാങ്ക് 5000 രൂപയുടെ എലിപ്പനി പ്രതിരോധ ഗുളികകൾ കൈമാറി. ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പക്ക് ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനിൽ മരുന്നുകൾ കൈമാറി. ജോണി തോട്ടുങ്കൽ, ജനപ്രതിനിധികളായ ഷക്കീല മജീദ്, അമ്പിളി ഗോപി, ഹെൽത്ത് സൂപ്പർവൈസർമാരായ ബിജോയ് എം. ജോസഫ്, ബിജോഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.സി. സതീഷ് കുമാർ, എം.കെ. പ്രകാശൻ, എൻ. അജിത് കുമാർ, അമിത മുഹാദ്, ടി.കെ. മൻസൂർ, മിനി ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു. EA ANKA 2 GULIKA ചെങ്ങമനാട് സഹകരണ ബാങ്ക് സാമൂഹികാരോഗ്യ കേന്ദ്രത്തിനായി ഏർപ്പെടുത്തിയ എലിപ്പനി പ്രതിരോധ മരുന്നുകൾ മെഡിക്കൽ ഓഫിസർ ഡോ. വി.വി. പുഷ്പക്ക് ബാങ്ക് പ്രസിഡന്‍റ് പി.ജെ. അനിൽ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.