ടർഫ് കോർട്ട് തുറക്കുന്നില്ല; കൗൺസിൽ ബഹിഷ്കരിച്ച് പ്രതിപക്ഷ പ്രതിഷേധം

അങ്കമാലി: നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യാതെ തിടുക്കത്തിൽ ഉദ്ഘാടനം ചെയ്ത ടർഫ് കോർട്ട് രണ്ടാഴ്ചയായിട്ടും തുറന്ന് കൊടുക്കാത്തതിൽ പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ ബഹിഷ്​കരിച്ച് പ്രതിഷേധിച്ചു. ബൂട്ടും ബോളും ചങ്ങലയിൽ പൂട്ടിയായിരുന്നു പ്രതിഷേധം. പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി, എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി, കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, അജിത ഷിജോ, ലേഖ മധു, രജിനി ശിവദാസൻ, മോളി മാത്യു, സരിത അനിൽകുമാർ എന്നിവർ നേതൃത്വം നൽകി. EA ANKA 6 BOL അങ്കമാലി നഗരസഭ സ്ഥാപിച്ച ടർഫ് കോർട്ട് തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.