ഒടുവിൽ തകർന്ന കോൺക്രീറ്റ് സ്ലാബുകൾ മാറ്റിസ്ഥാപിച്ചു

എടവനക്കാട്: കോൺക്രീറ്റ് സ്ലാബുകൾ തകർന്ന്​ അപകടം പതിവാകുന്നുവെന്ന 'മാധ്യമം' വാർത്തയെത്തുടർന്ന്​ നടപടി. വൈപ്പിൻ-മുനമ്പം സംസ്ഥാന പാതയിൽ എടവനക്കാട് മഹല്ല് ജുമാമസ്ജിദി‍ൻെറയും മദ്റസത്തുൽ ഫലാഹിയ്യയുടെയും മുൻവശത്തായി വർഷങ്ങളായി തകർന്നുകിടന്ന സ്ലാബുകളാണ്​ മാറ്റിസ്ഥാപിച്ചത്​. തകർന്ന സ്ലാബിൽ തട്ടി കുട്ടികളുൾപ്പെടെ ആളുകൾ അപകടത്തിൽപെടുന്നുവെന്ന 'മാധ്യമം' വാർത്ത സാമൂഹിക പ്രവർത്തകനായ എടവനക്കാട് സ്വദേശി അബ്ദുൽ ഖയ്യൂം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസി‍ൻെറ ശ്രദ്ധയിൽപെടുത്തുകയും ഓഫിസുമായി ബന്ധപ്പെടുകയുമായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് പ്രദേശത്തെ അപകട ഭീഷണിയുയർത്തിയ മുപ്പതോളം സ്ലാബുകൾ മാറ്റിസ്ഥാപിച്ചത്. ഗുണനിലവാരമില്ലാത്ത സ്ലാബുകളാണ് നേരത്തേ പ്രദേശത്ത് സ്ഥാപിച്ചിരുന്നത്. എട്ടുവർഷത്തിലധികമായി സ്ലാബുകൾ തകർന്ന നിലയിലായിരുന്നു. ഇക്കാലത്തിനിടക്ക്​ നിരവധി വാഹനങ്ങളും കാൽനടക്കാരുമാണ് അപകടത്തിൽപെട്ടത്. പല സ്ലാബിനു മുകളിലൂടെയും നടക്കാനാവാത്ത സ്ഥിതിയായിരുന്നു. നിരവധി കുട്ടികൾ പഠിക്കുന്ന മദ്റസയുടെ മുൻവശം തന്നെയാണ് വലിയ അപകടഭീഷണി നിലനിന്നിരുന്നത്. തുടക്കത്തിൽ നാട്ടുകാർ തകർന്ന തന്നെ സ്ലാബ് മാറ്റിസ്ഥാപിച്ചിരുന്നു. കൂടുതൽ സ്ലാബുകൾ അപകടഭീഷണി ഉയർത്തിയതോടെയാണ് ആളുകൾ പരാതിയുമായി രംഗത്തെത്തിയത്. Slab1 കോൺക്രീറ്റ് സ്ലാബുകൾ മാറ്റിസ്ഥാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.