വെടിമരുന്ന്​ ഷെഡിലെ തീപിടിത്തം: ദേവസ്വം മാനേജർ അറസ്റ്റിൽ

പൂച്ചാക്കൽ: ആലപ്പുഴ പാണാവള്ളി നാൽപ്പത്തെണ്ണീശ്വരത്ത്​ വെടിപുരക്ക് തീപിടിച്ച്​ രണ്ടുപേർ മരിച്ച സംഭവത്തിൽ ദേവസ്വം മാനേജർ, പള്ളുരുത്തി ഗോവിന്ദത്തിൽ ഉണ്ണികൃഷ്ണനെ (66) ​പൊലീസ്​ അറസ്റ്റ്​ ചെയ്തു. പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ രാജപ്പനാചാരിയുടെ മകൻ രാജേഷ് (41) പാണാവള്ളി ഏഴാം വാർഡ്​ മറ്റത്തിൽ എം.പി. ജയതിലകൻ (55) എന്നിവർ മരിച്ച സംഭവത്തിലാണ്​ അറസ്റ്റ്​. തിങ്കളാഴ്ച വൈകീട്ടുണ്ടായ അപകടത്തിൽ ഇവരടക്കം അഞ്ചുപേർക്കാണ്​ പൊള്ളലേറ്റത്​. ദേവസ്വം വക ക്ഷേത്രത്തിൽ ഈ മാസം നടക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേക വഴിപാട് കൗണ്ടർ നിർമിക്കാനും പെയിന്‍റിങ്​ ഉൾപ്പെടെ അനുബന്ധ ജോലികളും ചെയ്തുകൊണ്ടിരുന്നവരാണ്​ അപകടത്തിൽപെട്ടത്. കതിന നിറക്കാൻ സൂക്ഷിച്ച കരിമരുന്നിലേക്ക് വെൽഡിങ്​ റാഡിൽ നിന്ന് തീപ്പൊരി വീണാണ്​ അപകടമുണ്ടായതെന്നാണ്​ നിഗമനം. നിറച്ചുവെച്ചിരുന്ന കതിനകൾ കൂട്ടമായി പൊട്ടുകയും സൂക്ഷിച്ചു വെച്ചിരുന്ന കരിമരുന്നിന് തീ പിടിക്കുകയുമായിരുന്നു. APG DEVASWAM MANAGER നാൽപ്പത്തെണ്ണീശ്വരത്ത്​ വെടിപുരക്ക് തീ പിടിച്ച്​ രണ്ടുപേർ മരിച്ച സംഭവത്തിൽ പിടിയിലായ ദേവസ്വം മാനേജർ പള്ളുരുത്തി ഗോവിന്ദത്തിൽ ഉണ്ണികൃഷ്ണൻ (66)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.