കുഴികള്‍ നിറഞ്ഞ് ദുരിതമായി കുമ്പളം സ്‌കൂള്‍ റോഡ്

മരട്: കുമ്പളം പഞ്ചായത്തിലെ 15 ാം വാര്‍ഡിലെ സ്‌കൂള്‍ റോഡ് തകര്‍ന്ന് തരിപ്പണമായിട്ട് മാസങ്ങളായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതര്‍. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴിയുടെ ആഴമറിയാതെ ബൈക്ക് യാത്രികര്‍ വീഴുന്നത് പതിവാണ്. ഒരു കിലോമീറ്ററിലധികം റോഡ് തകര്‍ന്ന നിലയിലാണ്. ഒരു ഭാഗത്ത് ടൈല്‍ വിരിച്ചിട്ടുണ്ടെങ്കിലും ടാര്‍ ചെയ്ത ഭാഗങ്ങളെല്ലാം ഇളകി കുഴിയായിരിക്കുകയാണ്. സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന പാതയാണിത്. കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നിരവധി തവണ ശോച്യാവസ്ഥ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നും ആരോപിക്കുന്നു. എത്രയും വേഗം തകര്‍ന്ന റോഡ് പൂര്‍വസ്ഥിതിയിലാക്കി യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. EC-TPRA-1 School Road തകര്‍ന്നു കിടക്കുന്ന കുമ്പളം പഞ്ചായത്തിലെ സ്‌കൂള്‍ റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.