ക്വിറ്റ് ഇന്ത്യ ദിനാചരണം

കോതമംഗലം: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസി‍ൻെറ ജന്മദിനവും ആഘോഷിച്ചു. വിവിധ യൂനിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്‍റ്​ അഷ്‌ബിൻ ജോസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം മണ്ഡലം പ്രസിഡന്‍റ്​ ജോഷി പൊട്ടക്കൽ, പഞ്ചായത്ത് പ്രസിഡന്‍റ്​ കാന്തി വെള്ളക്കയ്യൻ, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ കെ.എ. സിബി, ഡി.കെ.ടി.എഫ് മണ്ഡലം പ്രസിഡന്‍റ്​ ടി.ഒ. സണ്ണി, ദലിത് കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്‍റ്​ മുരളി കുട്ടമ്പുഴ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി ജോസഫ് രഞ്ജിത്, മണ്ഡലം ഭാരവാഹികളായ മുജീബ് മുഹമ്മദ്, ബേബി പോൾ, കെ.എസ്. സനു, ബേസിൽ ടി. ജോയ്, സതീഷ് പൂയംകുട്ടി, റിൻസ് പീറ്റർ, അനു ഉരുളന്തണ്ണി, ടിജോ പീറ്റർ, ജോബിൻ പീറ്റർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.