കൊച്ചി : ഹാജരാകണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസുകൾ (സമൻസ്) റദ്ദാക്കാൻ മുൻ മന്ത്രി തോമസ് ഐസക് ഹൈകോടതിയിൽ. സമൻസ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വിദേശനാണ്യ വിനിമയ നിയമ (ഫെമ) പ്രകാരമുള്ള അന്വേഷണം ഇതിൽ ബാധകമല്ല. അന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ സമൻസിൽ ഇല്ല. എന്താണ് കുറ്റകൃത്യമെന്നോ എന്തിനാണ് അന്വേഷണമെന്നോ വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയുടെ നടപടികളെല്ലാം നിയമാനുസൃതമാണ്. നടപടികളിൽ നിയമലംഘനമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ രണ്ട് സമൻസും റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. സമൻസിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സമൻസ് നൽകുന്നതിനുമുമ്പ് മാധ്യമങ്ങളിൽ വലിയ പ്രചാരം നൽകിയിരുന്നെന്നും ദുരുദ്ദേശ്യത്തോടെയാണ് നടപടിയെന്നും ഹരജിയിൽ പറയുന്നു. നടപടി ഫെഡറൽ സംവിധാനത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.