തൃപ്പൂണിത്തുറ: ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപം മാലിന്യം തള്ളിയവരെ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് പെട്ടി ഓട്ടോയില്‍ മാലിന്യം തള്ളിയ രണ്ടുപേരെ പിടികൂടി പിഴ ചുമത്തിയത്. നാല് ചാക്ക് ബേക്കറി മാലിന്യങ്ങള്‍ തള്ളിയതിന് കരിങ്ങാച്ചിറ ടാസ് ബേക്കറി ഉടമ അന്‍വറിനും, 34 ാം ഡിവിഷനില്‍ ചീഞ്ഞ മത്സ്യം പെട്ടി ഓട്ടോയില്‍ കൊണ്ടുവന്ന് തള്ളിയ കേസില്‍ ആലപ്പുഴ പള്ളിപ്പുറം ചക്കനാട്ട് വീട്ടില്‍ സലീഷിനും എതിരെയാണ് ആരോഗ്യ വകുപ്പ് നടപടി എടുത്തത്. ഇത്തരത്തില്‍ നഗരസഭ പരിധിയില്‍ രാത്രി മറവില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. റോഡരികില്‍ മാലിന്യം കുന്നുകൂടി കിടക്കുന്നതിനാല്‍ തെരുവുനായ്ക്കളും കൂട്ടമായി തമ്പടിക്കുന്നതോടെ കാല്‍നടയാത്രികരും ദുരിതത്തിലായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നിരവധി പേരെ തെരുവുനായ് കടിക്കുകയും അതില്‍ രണ്ടു നായ്കള്‍ക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തത്. വരും ദിവസങ്ങളിലും കര്‍ശന പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വിഭാഗം സ്ഥിരം സമിതി ചെയര്‍മാന്‍ സി.എ. ബെന്നി അറിയിച്ചു. EC-TPRA-2 Malinyam 1. ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപം മാലിന്യം തള്ളിയതിന് പിടികൂടിയ പെട്ടി ഓട്ടോ 2. പാര്‍ക്കിന് സമീപം ചീഞ്ഞ മത്സ്യം റോഡരികില്‍ തള്ളിയ നിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.