കാക്കനാട്: അനധികൃതമായി ഔദ്യോഗിക ചിഹ്നമുപയോഗിച്ച് തൊഴിൽമേള നടത്തിയവർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്ന് തൃക്കാക്കര നഗരസഭ. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ് ഉപസമിതി യോഗത്തിൽ നോട്ടീസ് നൽകണം എന്ന ആവശ്യം ഉയർന്നതിന് പിന്നാലെയാണ് ഭരണസമിതി നടപടിക്ക് ഒരുങ്ങുന്നത്. ബുധനാഴ്ചയായിരുന്നു കാക്കനാടിന് സമീപം ചിറ്റേത്തുകരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനം തൊഴിൽമേള സംഘടിപ്പിച്ചത്. നഗരസഭ കാര്യാലയത്തിൽനിന്ന് മീറ്ററുകൾ അകലെ നഗരസഭയുടെ തന്നെ ഉടമസ്ഥതയിലുള്ള കമ്യൂണിറ്റി ഹാളിലായിരുന്നു പരിപാടി. ചെയർപേഴ്സൻ അജിത തങ്കപ്പൻ, വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സണ്ണി, പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു എന്നിവരുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകളിലും നോട്ടീസുകളിലുമായിരുന്നു സ്വകാര്യ സ്ഥാപനത്തിന്റെ ലോഗോയോടൊപ്പം നഗരസഭയുടെ ചിഹ്നവും ഉൾപ്പെടുത്തിയത്. നഗരസഭ കൗൺസിലിന്റെ അനുവാദം വാങ്ങാതെയാണ് ചിഹ്നം ഉപയോഗിച്ചതെന്നാണ് ഭരണസമിതിയുടെ വാദം. ഈ സാഹചര്യത്തിലാണ് ഭരണകക്ഷിയുടെ ഉപസമിതി യോഗത്തിൽ സ്ഥാപനത്തിന് നോട്ടീസ് നൽകണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. അടുത്ത ദിവസം തന്നെ വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ മുറുമുറുപ്പുകൾ ഉയർന്നിരുന്നു. ഇതുപരിഗണിച്ച് തൊഴിൽ മേള ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന നഗരസഭ അധ്യക്ഷ ഉൾപ്പെടെയുള്ളവർ പിന്മാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.