പറവൂർ: കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വടക്കേക്കര പഞ്ചായത്ത് പ്രസിഡന്‍റ് രശ്മി അനിൽകുമാറിൻെറ നേതൃത്വത്തിൽ ജനപ്രതിനിധികൾ കലക്ടറെ കണ്ടു. ദേശീയ പാതയിലെ പഴയ പൈപ്പുകൾ പൊട്ടുന്നതും പരിഹാരമായി പമ്പ് ഹൗസ് മുതൽ പറവൂർ പാലം വരെ പുതിയ പൈപ്പുകൾ സ്ഥാപിച്ചതും ഇവ തമ്മിൽ ബന്ധിപ്പിക്കാൻ ദേശീയപാത അധികൃതർ അനുമതി നിഷേധിക്കുന്നതുമായ കാര്യങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളിൽ പി.ഡബ്ല്യു.ഡിയുടെ റിപ്പോർട്ട് വാങ്ങി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് കലക്ടർ ഉറപ്പു നൽകി. വൈസ് പ്രസിഡന്‍റ് വി.എസ്. സന്തോഷ്, വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷ മിനി വർഗീസ് മാണിയാറ, പഞ്ചായത്ത് സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ തുടങ്ങിയവരും പ്രസിഡന്‍റിനൊപ്പം ഉണ്ടായിരുന്നു. ഒരു മാസമായി പഞ്ചായത്തിൻെറ തീരപ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമമുണ്ട്. മൂന്നു ദിവസമായി ഒട്ടും വെള്ളം ലഭിക്കുന്നില്ല. ചിത്രം EA PvR Kudivella shamam 7 വടക്കേക്കര പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം തേടി ജനപ്രതിനിധികൾ കലക്ടറെ കണ്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.