അപേക്ഷ ക്ഷണിച്ചു

കോതമംഗലം: എൽ.ബി.എസ് സെന്‍റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്ക്​ കീഴിലെ വിവിധ സെന്‍ററുകളിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള ഗവ. അംഗീകൃത ഡി.സി.എ, ഡി.സി.എ (എസ്), പി.ജി.ഡി.സി.എ കോഴ്‌സുകളുടെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്‌സിനും പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡി.സി.എ (എസ്) കോഴ്‌സിനും ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സി.എ കോഴ്‌സിനും ചേരാം. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in. 9496300172.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.