പഞ്ചായത്ത് ഓഫിസ് മാർച്ച്

കോതമംഗലം: പോത്താനിക്കാട് പഞ്ചായത്തിലെ ബഡ്സ് സ്കൂൾ തുറന്ന് പ്രവർത്തിക്കുക, ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുക, പഞ്ചായത്ത് ഭരണസമിതി ഭിന്നശേഷിക്കാരോട് നീതിപാലിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച്​ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഡ്സ് സ്കൂൾ വിദ്യാർഥികളും രക്ഷിതാക്കളും ബഹുജനങ്ങളും പോത്താനിക്കാട് പഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ.പി. ജയിംസ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എ.കെ. സിജു, ഏരിയ കമ്മിറ്റി അംഗം പി.എം. ശശികുമാർ, കെ.ടി. അബ്രാഹം, എൽദോസ് പുത്തൻപുരയിൽ, എൽദോസ് മുകളേൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.